ഇലന്തൂരിലേത് നരബലിതന്നെ; കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടകൊലപാതകം നരബലിയെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശരീരഭാഗങ്ങള്‍ എങ്ങനെ പുറത്തെടുത്തെന്ന കോടതിയുടെ ചോദ്യത്തിന് പ്ലാസ്റ്റിക് ബാഗിലാക്കിയാണ് മൃതദേഹം കുഴിച്ചിട്ടതെന്നു സര്‍ക്കാര്‍ മറുപടി നല്കി.
കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്നാംപ്രതി ലൈലയുടെ ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. കൊലപാതകത്തില്‍ ലൈലയ്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നും ഇവര്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി
Leave A Comment