സോളാർ കേസ്; സിബിഐ അന്വേഷിച്ചത് കൊണ്ട് സത്യം തെളിഞ്ഞുവെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ചത് കേരളാ പോലീസ് ആയിരുന്നുവെങ്കിൽ സത്യം പുറത്തുവരുമായിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിബിഐ കേസ് ഏറ്റെടുത്തത് കൊണ്ടാണ് സത്യം പുറത്തുവന്നതെന്നും സുധാകരൻ പറഞ്ഞു.
ഉർവശീ ശാപം ഉപകാരമായി. നിരപരാധികളെ നിരപരാധികളായിത്തന്നെ കാണാൻ സിബിഐയ്ക്ക് സാധിച്ചുവെന്നും കെ. സുധാകരൻ പറഞ്ഞു.
സോളാർ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ.പി. അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമെന്നാണ് സിബിഐ കണ്ടെത്തിയത്.
ഇതോടെ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.
Leave A Comment