കേരളം

'കേരളം മുഴുവൻ സഞ്ചരിക്കുന്ന ആളാണ് താൻ, സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും' ഇ പി

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമെന്ന് ഇ.പി. ജയരാജൻ. കേരളം മുഴുവൻ സഞ്ചരിക്കുന്ന ആളാണ് താൻ. തിരുവനന്തപുരത്ത് പോകാതിരിക്കേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ആരോപണത്തിൽ പാർട്ടിയെ നിലപാട് അറിയിക്കുമെന്നും ഇ.പി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ലെന്ന വാർത്തകൾ തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയത്.

Leave A Comment