ഒമ്പതുങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനം മെയ് 7 ന് നടത്തും
മറ്റത്തൂർ : ഒമ്പതുങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള പ്രതിഷ്ഠാദിനം ദ്രവ്യകലശത്തോടെ മെയ് 7 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചാം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ആചാര്യവരണത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറന്നൂർ നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി മോഹനൻ എന്നിവർ കാർമികത്വം വഹിക്കും .
ശനിയാഴ്ച ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് നിറമാല ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും .കൂടാതെ ദീപാരാധനയ്ക്ക്ശേഷം അമ്പലപ്പുഴ വിജയകുമാറിൻ്റെ സോപാന സംഗീതവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .
പ്രസിഡണ്ട് പി.പ്രഭാകരൻ, സെക്രട്ടറി പി. രാജീവ് ,ഖജാൻജി പി.ഭാസ്കരൻ ,കമ്മിറ്റി അംഗം പി.ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment