കാണാതായ യുവാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍
ഇരിങ്ങാലക്കുട: യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ
മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി പുതിയേടത്ത് വീട്ടിൽ
ഉണ്ണിച്ചെക്കന്റെ മകൻ ഷിജുവിനെയാണ് (42) ഇന്ന്‍ വൈകിട്ട് പൂമംഗലം
ആരോഗ്യകേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 12 മുതൽ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ കാട്ടൂർ പൊലീസ് കേസെടുത്തിരുന്നു. പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്ന് പൊലീസ്പറഞ്ഞു.
Leave A Comment