ആനന്ദപുരത്ത് നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു
ഇരിങ്ങാലക്കുട: ആനന്ദപുരത്ത് തിരുവോണദിവസം നാലുവയസുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ആളൂര്‍ കല്ലറയ്ക്കല്‍ നിക്‌സന്റെ മകന്‍ ഹാരോണാണ് മരിച്ചത്. ആനന്ദപുരം എടയാറ്റുമുറി ഞാറ്റുവെട്ടി അമ്പലത്തിനുസമീപമുള്ള ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഹാരോണ്‍.ഇന്നലെ വൈകിട്ട് നാലുമണിയോടെ പൊഴേലിപറമ്പില്‍ മേക്‌സന്റെ വീട്ടില്‍വെച്ചാണ് അപകടമുണ്ടായത്. കുട്ടിയെ കാണാതെയുള്ള അന്വേഷണത്തിനിടെയാണ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്.
ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തി.
Leave A Comment