മാളയിലെ ബിജെപി ആർ എസ് എസ് ക്രിമിനൽ സംഘമായി അധഃപതിച്ചു: സിപിഐഎം ഏരിയ കമ്മിറ്റി
മാള: മാളയിലെ ബിജെപി ആർ എസ് എസ് പൂർണ്ണമായി ക്രിമിനൽ സംഘമായി അധഃപതിച്ചു എന്ന് സിപിഐ എം മാള ഏരിയ കമ്മിറ്റി സെക്രട്ടറി ടി.കെ.സന്തോഷ് പ്രസ്താവനയിൽ അറിയിച്ചു.
കുഴൽപ്പണം,കള്ളനോട്ട് തട്ടിപ്പുകൾക്ക് തുടർച്ചയായി വ്യാജ മദ്യ നിർമ്മാണത്തിന് ബിജെപി മുൻ വാർഡ് മെമ്പർ പീനിക്കൽ ലാലുവിനെയും സംഘത്തെയും കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയതിൽ നിന്നും ബോധ്യമാവുന്നത് ഇതാണ് എന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി
മാളയിലെ മാള, അഷ്ടമിച്ചിറ മേഖലയിലെ പ്രധാന ബിജെപി, ആർ എസ് എസ് നേതാക്കളും കള്ളനോട്ട് കഞ്ചാവ് മണ്ണ് മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ഗുണ്ടാ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുമാണ്.
ഈ പ്രദേശങ്ങളിൽ സിപിഐ എം, ഡിവൈഎഫ് ഐ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുകയും കൊടിമരങ്ങളും ബോർഡുകളും തകർക്കുകയും അടുത്ത കാലത്തായി മാള ടൗണിലെ കപ്പലണ്ടി കച്ചവടക്കാരനെ ആക്രമിക്കുന്ന സ്ഥിതിയും ഉണ്ടായി.
മാള മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് പല ഘട്ടങ്ങളിലും തടസ്സമുണ്ടാക്കുന്ന ക്രിമിനൽ സംഘങ്ങളെ നിലക്ക് നിർത്തുന്നതിനും ഒരു പരിധി വരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരുന്നതിനും കേരളത്തിലെ പോലീസിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.
നാടിന്റെ സ്വൈര്യ ജീവിതം തകർക്കുന്ന ഇത്തരം ക്രിമിനൽ മാഫിയ ബിജെപി സംഘങ്ങളെ ഒറ്റപ്പെടുത്തി സമൂഹത്തിന്റെ മുൻപിൽ തുറന്നു കാട്ടിക്കൊണ്ട് ജനങ്ങളെ അണി നിരത്തി ചെറുത്തു തോൽപ്പിക്കണമെന്നും സിപിഐ എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Leave A Comment