കൊരട്ടി ആറ്റപ്പാടത്ത് അന്‍പതിലധികം നേന്ത്രവാഴ കൃഷി വെട്ടി നശിപ്പിച്ച നിലയില്‍
കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടത്ത് നേന്ത്രവാഴ കൃഷി വെട്ടി നശിപ്പിച്ച നിലയില്‍ കാണപ്പെട്ടു. ആറ്റപ്പാടം കാട്ടുപറമ്പന്‍ ഷാജിയുടെ കുലക്കാറായ അന്‍പതിലധികം നേന്ത്ര വാഴയാണ് സാമൂഹ്യ ദ്രോഹികള്‍ വെട്ടി നശിപ്പിച്ചിരിക്കുന്നത്.ആറ്റപ്പാടം ഗാന്ധിനഗറിലാണ് വാഴകൃഷി നശിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞാല്‍ വിളവെടുക്കാവുന്ന. നൂറിലധികം വാഴകൾ വെച്ചിരുന്നു അതിലെ അൻപതിലധികം വാഴയാണ് വെട്ടി നശിപ്പിച്ചിരിക്കുന്നത്.
വാഴകൃഷി നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊരട്ടി പോലീസില്‍ പരാതി നല്‍കി.
Leave A Comment