മാളയില്‍ ഹരിത കർമ്മ സേന റോഡരികില്‍ സൂക്ഷിച്ച പ്ലാസ്റിക് ചാക്കുകള്‍ കത്തിച്ചു; പരാതി
മാള: മാള വലിയപറമ്പില്‍ ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക്കും സ്പോഞ്ചും റെക്സിനും അടങ്ങിയ ചാക്കുകൾ സാമൂഹ്യവിരുദ്ധർ കത്തിച്ചതായി പരാതി.വലിയപറമ്പ് ബ്ലോക്ക് ജംഗ്ഷനിലെ കടയിൽ നിന്നും ശേഖരിച്ച രണ്ടു വലിയ ചാക്കുകൾ വെള്ളിയാഴ്ചയാണ് റേഷൻകടയുടെ പരിസരത്ത് സൂക്ഷിച്ചിരുന്നത്. ജനുവരി ഒന്നിനെ തിങ്കളാഴ്ച ലോഡ് എടുക്കാൻ എത്തിയപ്പോഴാണ് കത്തിച്ചതായി കാണപ്പെട്ടത്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ പോലീസിന് പരാതി നൽകി.
Leave A Comment