പ്രാദേശികം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓടക്കുഴൽ വിഭാഗത്തിൽ എ ഗ്രേഡ് നേടി അന്നമനട ശ്രീഹരി സതീശൻ

മാള: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ ഓടക്കുഴൽ വിഭാഗത്തിൽ എ ഗ്രേഡ് നേടി അന്നമനട സ്വദേശിയായ  ശ്രീഹരി സതീശൻ.  കഴിഞ്ഞ വർഷവും ശ്രീഹരി സതീശൻ എ ഗ്രേഡ് നേടിയിരുന്നു.

വലിയപറമ്പ് സ്നേഹഗിരി ഹോളി ചൈൽഡ് കോൺവെൻറ്  സ്കൂളിലെ 9ആം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്. അന്നമനട സതീശന്റെയും ദിൽഷയുടെയും മകനാണ്. 

ആദ്യ ഗുരു പൂപ്പത്തി സ്വദേശി സുന്ദരൻ ആണ്. ഇപ്പോൾ പെരുമ്പാവൂരുള്ള അജു അമ്പാട്ടിന്റെ കീഴിൽ അഭ്യസിക്കുന്നു. നിരവധി അമ്പലങ്ങളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

Leave A Comment