മാളയിൽ ബീവറേജ് ഷോപ്പ് പുന:സ്ഥാപിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ
മാള: മാള വലിയപറമ്പിൽ ബീവറേജ് ഷോപ്പ് പുന:സ്ഥാപിക്കുവാനുള്ള അധികൃത നീക്കത്തിന് ഹൈക്കോടതിയുടെ പൂട്ട്. മദ്യശാല ആരംഭിക്കുന്നതിൽ നാട്ടുകാരെ കൂടി കേൾക്കണമെന്നാണ് കോടതിയുടെ നിർദേശം. പ്രദേശവാസികളാണ് കോടതിയെ സമീപിച്ചു സ്റ്റേ ഉത്തരവ് വാങ്ങിയത്. ഇതോടെ മാള വലിയപറമ്പിൽ ബീവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള ഒരു വിഭാഗം ആളുകളുടെ നീക്കം പാളി.
അതേസമയം ജനങ്ങളെ കേട്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കൽ നടത്തിയാണ് ബീവറേജ് കോടതിയിൽ എത്തിയതെന്നറിയുന്നു. ഇതിനെതിരെയാണ് വീണ്ടും നാട്ടുകാർ കോടതിയെ സമീപിച്ചത്. തങ്ങളുടെ പക്ഷം കേട്ടിട്ടില്ലെന്ന് കോടതിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് കോടതി എക്സൈസ് വകുപ്പിനാേട് വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
നേരത്തേ ബീവറേജ് കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ശക്തമായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് നിറുത്തിവെച്ച നീക്കം വീണ്ടും സജീവമാകുന്നതിനിടയിലാണ് കോടതിയുടെ ഇടപെടൽ.
Leave A Comment