വെള്ളാങ്ങല്ലുരില്‍ അനിൽ മാന്തുരുത്തി അനുസ്മരണം
വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ശ്രീകൃഷ്ണ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബിന്റെ മുന്‍ രക്ഷാധികാരിയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അനിൽ മാന്തുരുത്തിയുടെ ഒന്നാം ചരമ വാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മൈതാനിയിൽ ക്ലബ് പ്രസിഡന്റ് ബിനോയ് വെള്ളാങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം എം ആർ ബാബു ഉദ്ഘാടനം ചെയ്തു.ക്ലബ് സെക്രട്ടറി അൻസാർ മാണിക്കുന്നത്ത്, ബാബു കരുവന്നൂക്കാരൻ, ഷംസു വെളുത്തേരി, പ്രേംജി കൊളക്കാട്ടിൽ, സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Leave A Comment