മുഖ്യന്റെ സുരക്ഷ മുഖ്യം; കുഞ്ഞിന് മരുന്ന് വാങ്ങാന്‍ സമ്മതിക്കാതെ പോലീസ്
അങ്കമാലി: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനായി മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാന്‍ എത്തിയവരെ തടഞ്ഞ് പോലീസ്. കുഞ്ഞിന് മരുന്ന് വാങ്ങാന്‍ എത്തിയവരെ കാറില്‍നിന്ന് ഇറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്നാണ് പരാതി.
അങ്കമാലി കാലടിയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നാല് വയസുള്ള കുഞ്ഞിന് പനി കലശലായതിനാല്‍ മരുന്ന് വാങ്ങാനെത്തിയവരെ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. "കൂടുതല്‍ വര്‍ത്തമാനം പറയാതെ വണ്ടിയെടുത്ത് കൊണ്ട് പോ' എന്ന് പറഞ്ഞ് പോലീസുകാരന് ആക്രോശിച്ചു.
പോലീസ് നടപടി ചോദ്യം ചെയ്തതിന്റെ പേരില്‍ കട പൂട്ടിക്കുമെന്ന് പറഞ്ഞ് മെഡിക്കല്‍ ഷോപ്പ് ഉടമയെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഞായറാഴ്ച കട അവധിയായതിനാല്‍ പല മെഡിക്കല്‍ ഷോപ്പുകളും തുറന്നിരുന്നില്ല. ഏറെ അന്വേഷിച്ച ശേഷമാണ് കുട്ടിയുടെ പിതാവ് കാലടിയിയിലെ സ്റ്റോറിലെത്തിയത്.
Leave A Comment