കാട്ടുപന്നി കാറിന് കുറുകെ ചാടി; മൂന്നുപേർക്ക് പരിക്ക്
തൃശൂർ: വടക്കാഞ്ചേരി ദേശീയപാതയില്‍ കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്നുപേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ സ്വദേശി സില്‍ബി കുമാര്‍, ഭാര്യ സഞ്ജു, ഇവരുടെ മകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാട്ടുപന്നി ചത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപന്നിയുടെ ജഡം സംസ്കരിച്ചു.
Leave A Comment