പ്രാദേശികം

തണ്ണീർത്തട പ്രദേശത്ത് കെട്ടിടാവശിഷ്ടങ്ങൾ തള്ളി; പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍

ചാലക്കുടി: പാലം പണിയുടെ മറവിൽ തണ്ണീർത്തട പ്രദേശത്ത് കെട്ടിടാവശിഷ്ടങ്ങൾ തള്ളുന്നത് തടഞ്ഞു. ചാലക്കുടി തച്ചുടപ്പറമ്പ് - റെയിൽവേ സ്റ്റേഷൻ റോഡിലെ നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിന്റെ മറവിൽ, കോൺക്രീറ്റ് വേസ്റ്റ്‌ തട്ടി  പറയൻതോട്ടിലെ നീരൊഴുക്ക്  നികത്തുന്നതിനെതിരെ സി.പി.ഐ (എം), സി.ഐ.ടി.യു. പ്രവർത്തകരാണ്   കരാറുകാരനെയും, ലോറികളെയും  തടഞ്ഞുവച്ചത് . 

കരാറുകാരൻ്റെ ഈ പ്രവർത്തി മൂലം കാരക്കുളത്ത് നാട്, പുളിയാനിപ്പറമ്പ്, മൂഞ്ഞേലി, കോട്ടാറ്റ് എന്നീ പ്രദേശങ്ങളിലൂടെ  ഒഴുകുന്ന പറയൻ തോട്ടിൽ വരും നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളിൽ നീരൊഴുക്ക് തീരെ ഇല്ലാതാകുമെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. 

ഇതിനെ തുടർന്ന് മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, വാർഡ് കൗൺസിലർമാരായ ഷിബു വാലപ്പൻ, സൂസമ്മ ആൻ്റണി, നിത പോൾ, റോസി ലാസർ എന്നിവർ സ്ഥലം  സന്ദർശിച്ചു. തോട്ടിൽ കെട്ടിട അവശിഷ്ടങ്ങൾ അടിക്കാതെ, മറ്റൊരു ദിശയിലൂടെ നീരൊഴുക്ക് കടത്തിവിടാമെന്നും, 40 ദിവസത്തിനുള്ളിൽ പാലം പണി പൂർത്തീകരിച്ച് പറയൻ തോട്ടിലെ നീരൊഴുക്ക് പഴയ പോലെ ആക്കാമെന്നും ഉറപ്പ് നൽകിയതിന് ശേഷമാണ് പാലം പണി  പുനരാരംഭിച്ചത്. 

സി.പി.ഐ (എം)  ചാലക്കുടി ഏരിയ കമ്മിറ്റി അംഗം ജിൽ ആന്റണി, ബ്രാഞ്ച് സെക്രട്ടറി പി.എം. ബാബു, സുമേഷ് എ.എസ്, സാബു ചക്കാലയ്ക്കൽ, സുരേഷ് പറമ്പിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Leave A Comment