പ്രാദേശികം

പുത്തൻതോട് അപകടവളവ്: നാട്ടുകാരുടെ ശ്രദ്ധക്ഷണിക്കൽ സമരം

ചെങ്ങമനാട് : പുത്തൻതോട് അപകടവളവ് നവീകരണം അനന്തമായി നീളുന്നതിനെതിരേ പ്രദേശത്തെ റസിഡൻറ്സ് അസോസിയേഷനുകൾ ചേർന്ന് ചെങ്ങമനാട് കവലയിൽ സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയുള്ള താക്കീതായി.

വളവുനിവർത്തി റോഡ്‌ വീതികൂട്ടാനുള്ള പദ്ധതിക്ക് സർക്കാർ രണ്ടരക്കോടി രൂപ അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ ഇതുവരെ നടപടികൾ പൂർത്തീകരിക്കാനോ, നിർമാണം തുടങ്ങാനോ കഴിഞ്ഞില്ല. അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിനു കാരണമെന്ന് യോഗം കുറ്റപ്പെടുത്തി.

പുറമ്പോക്ക് കൈയടക്കിയ തത്പര കക്ഷികളെ സംരക്ഷിക്കുന്നിന് ചില ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ലോബിയാണ് റോഡ് നവീകരണം മുടക്കുന്നതെന്ന് യോഗം ആരോപിച്ചു. ഇതിനെതിരേ വകുപ്പ് മേധാവികളുടെ ഓഫീസ് ഉപരോധം അടക്കമുള്ള സമരം നടത്താൻ യോഗം തീരുമാനിച്ചു.

Leave A Comment