ഗ്രാമികയിൽ വേനൽമഴ നാടക പരിശീലന കളരി
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദിയും ആളൂർ ഗ്രാമപഞ്ചായത്തും ചേർന്ന് ഏപ്രിൽ 16 മുതൽ 30 വരെ കുട്ടികൾക്കായി സൗജന്യ നാടക പരിശീലന കളരി സംഘടിപ്പിക്കുന്നു. നാടക പരിശീലനത്തിനൊപ്പം കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനുതകുന്ന ക്ലാസ്സുകളും ക്യാമ്പിൻ്റെ ഭാഗമായിരിക്കും.
40 യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വിദ്യാലയ അധികൃതർ വഴിയോ രക്ഷിതാക്കൾ മുഖേനയോ മാർച്ച് 31ന് മുമ്പായി താഴെ പറയുന്ന നമ്പറിൽ പേരുകൾ രജിസ്റ്റർ ചെയ്യുക.
ഫോൺ: 9447086932.
Leave A Comment