ലോക ജല ദിനത്തിൽ പുത്തൻചിറയിൽ കുളം ഉദ്ഘാടനം
പുത്തൻചിറ: ലോക ജലദിനത്തിൽ കുളം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ കണ്ണികുളങ്ങര അരങ്ങത്ത് രഞ്ചന്റെ ഭൂമിയിൽ കുളമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ലോക ജല ദിനത്തോടനുബന്ധിച്ച് 1000 കുളങ്ങൾ നാടിനായി സമർപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കുളം നിർമ്മിച്ചത്. ഉത്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി വിദ്യാധരൻ നിർവഹിച്ചു.
വാർഡ് മെമ്പർ അഡ്വ.വി.എസ് അരുൺരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓവർസീയർ ആതിര, മേറ്റ് റീത്ത ജോസ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് എ ഇ സുധ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പഞ്ചായത്തിലെ ഒന്ന് , പതിനഞ്ച് എന്നി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് കുളം നിർമ്മാണം പൂർത്തീകരിച്ചത്.
Leave A Comment