കരൂപ്പടന്നയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കരൂപ്പടന്ന: കരൂപ്പടന്നയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കരൂപ്പടന്ന സ്കൂളിന് സമീപം കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് എതിരെ നിന്ന് വന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കോണത്തുകുന്ന് ആലിപ്പറമ്പില്‍ ബഷീറിന്റെ മകന്‍ ഷജീര്‍ഷാ (22) ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.ഷജീര്‍ ഷാ സഞ്ചരിച്ചിരുന്ന ബൈക്ക് വിദ്യാര്‍ഥിയുടെ സൈക്കിളില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷജീറിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അങ്കമാലി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Leave A Comment