കൺവെൻഷൻ സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും 16-ന്
അങ്കമാലി : അങ്കമാലി സെയ്ന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ രണ്ടരക്കോടി രൂപ മുടക്കി പണികഴിപ്പിച്ച കൺവെൻഷൻ സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
10.30-ന് എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത കൂദാശ നടത്തും. മന്ത്രി പി. രാജീവ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യും. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി. നിർവഹിക്കും.
റോജി എം. ജോൺ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. കൺവെൻഷൻ സെന്റർ യാഥാർഥ്യമാക്കാൻ പ്രവർത്തിച്ചവരെ അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് ആദരിക്കും.
Leave A Comment