വി കെ. രാജൻ സ്മാരക അവാർഡ് പന്ന്യൻ രവീന്ദ്രന്
കൊടുങ്ങല്ലൂർ : സി പി ഐ നേതാവും മുൻ കൃഷി വകുപ്പു മന്ത്രിയുമായിരുന്ന വി കെ രാജൻ്റെ സ്മരണയ്ക്ക് വി.കെ. രാജൻ സ്മാരക സമിതി ഏർപ്പെടുത്തിയ പൊതു പ്രവർത്തകർക്ക് നൽകുന്ന അവാർഡിന് ഈ വർഷം സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അർഹനായതായി സമിതി ചെയർമാൻ സി.എൻ. ജയദേവനും കൺവീനർ കെ.ജി. ശിവാനന്ദനും അറിയിച്ചു.
മെയ് 29 ന് കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന 28-ാമത് ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു സമർപ്പിക്കും.
25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ് ആയി നൽകുന്നത്
Leave A Comment