പ്രാദേശികം

വീടിന്റെ ടെറസിൽ നിന്നും വീണ വയോധിക മരിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വീടിൻ്റെ ടെറസിൽ നിന്നും വീണ് വയോധിക മരിച്ചു.ലോകമലേശ്വരം
പറപ്പുള്ളിബസാർ നരേന്ദ്ര നഗറിൽ കൊച്ചാറ പരമേശ്വരൻ്റെ ഭാര്യ ശാരദ (75) യാണ് മരിച്ചത്.

വ്യാഴാഴ്ച്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ശാരദയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയിൽ മരണമടയുകയായിരുന്നു.

Leave A Comment