മുരിയാട് ഇന്നും സംഘർഷം; ഇരുവിഭാഗം ഏറ്റുമുട്ടി, ഒരാൾക്ക് പരിക്ക്
മുരിയാട് : മുരിയാട് സിയോണ്‍ ധ്യാന കേന്ദ്രത്തിന് സമീപം സംഘര്‍ഷം തുടര്‍കഥയാകുന്നു. സഭാവിശ്വാസികളും സഭ വിട്ട് പോയവരുമായി ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടായി.കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്ലാത്തോട്ടത്തില്‍ ഷാജിയുടെ വീട്ടിലേയ്ക്ക് ഒരു വിഭാഗം ആളുകള്‍ എത്തി ശനിയാഴ്ച്ച രാവിലെ പ്രതിഷേധിച്ചു.എംമ്പറര്‍ ഇമ്മാനുവല്‍ സഭാവിശ്വാസികളാണ് പ്രതിഷേധമായി സഭ വിട്ട് പുറത്ത് പോയ ഷാജിയുടെ വീട്ടിലേയ്ക്ക് പ്രതിഷേധവുമായി എത്തിയത്.സ്ത്രികളുടെ നഗ്നചിത്രങ്ങള്‍ ഷാജി പ്രചരിപ്പിച്ചു എന്നാരോപിച്ച് ഷാജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്ത്രികള്‍ അടക്കമുള്ള വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്.ഇതിനിടയില്‍ അവിടെ എത്തിയ ഷാജിയുടെ ബന്ധു ബിബിനെ പ്രതിഷേധക്കാര്‍ തടഞ്ഞ് വെച്ച് മര്‍ദ്ധിച്ചു. പിന്നിട് ആളൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ബിബിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
Leave A Comment