പ്രാദേശികം

സേവാദൾ സന്നദ്ധസേന പരിശീലന ക്യാമ്പ് സമാപിച്ചു

അങ്കമാലി : സേവാദൾ സന്നദ്ധസേനയുടെ അങ്കമാലി നിയോജകമണ്ഡലം പരിശീലന ക്യാമ്പ് സമാപിച്ചു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ. പി.ജെ. ജോയ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, സാംസൺ ചാക്കോ, ഡി.സി.സി. സെക്രട്ടറിമാരായ കെ.പി. ബേബി, പി.വി. സജീവൻ, എസ്.ബി.സി. വാരിയർ, ജോസഫ് ആന്റണി, കെ.എസ്.എസ്.പി.എ. വൈസ് പ്രസിഡന്റ് കെ.വി. മുരളി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ, ക്യാമ്പ് കോ-ഓർഡിനേറ്റർ ടി.എം. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Leave A Comment