പ്രാദേശികം

നെട്ടിശ്ശേരി രാമകൃഷ്ണൻ വധക്കേസ്: പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ഇരിങ്ങാലക്കുട: നെട്ടിശ്ശേരി രാമകൃഷ്ണൻ വധക്കേസിലെ പ്രതി മണ്ണുത്തി നെട്ടിശ്ശേരി നെല്ലങ്കര കോളനിയിൽ പ്ലാശേരി വീട്ടിൽ സെബാസ്റ്റ്യനെ (56)
മനപൂർവമല്ലാത്ത നരഹത്യയ്ക്ക് 7 വർഷം തടവും 20,000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ.എസ്.രാജീവ് ശിക്ഷിച്ചു.

2017 ജൂൺ 14ന് രാത്രി ഒന്‍പതോടെയാണ്  സംഭവം. പ്രതിയുടെ ഭാര്യ കുളിക്കുന്നത് അയൽവാസിയായ രാമകൃഷ്ണന്‍ ഒളിഞ്ഞ് നോക്കിയതിനെ പ്രതി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ മൺവെട്ടി കൊണ്ട് തലയ്ക്കും നെറ്റിയിലും
അടിയേറ്റ് രാമകൃഷ്ണൻ കൊല്ലപ്പെട്ടെന്നാണ് കേസ്.

മണ്ണുത്തി മുൻ
ഇൻസ്പെക്ടറും തൃശൂർ അസിസ്റ്റന്റ് കമ്മിഷണറുമായ കെ.കെ.സജീവ്,
എസ് ഐയായിരുന്ന പി.എം.രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 6 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രൊസിക്യൂട്ടർ പി.ജെ.ജോബി ഹാജരായി.

Leave A Comment