പറവൂർ ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് കേസ്
പറവൂർ: പറവൂരില്‍ 68 പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മജ്ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവരില്‍ എഴുപതിലേറെ പേർക്കു ഭക്ഷ്യവിഷബാധയേറ്റുവെന്നാണ് അവസാനം ലഭിക്കുന്ന വിവരം. തിങ്കളാഴ്ച്ച വൈകീട്ടും, രാത്രിയും ഭക്ഷണം കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്.
സംഭവത്തെത്തുടർന്നു ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പൂട്ടിച്ചു. കുഴിമന്തി, അൽഫാം, ഷവായി എന്നിവ കഴിച്ചവർ വയറുവേദന, വയറിളക്കം, ഛർദി, പനി എന്നീ അസ്വസ്ഥതകളുമായാണ്ആ ശുപത്രിയിലെത്തിയത്. യുവാക്കളും, യുവതികളും വിദ്യാർത്ഥികളുമാണ് ഇവരിലേറേയും.
Leave A Comment