ഹോട്ടലുകൾക്ക് മുന്നിൽ ഡി വൈ എഫ് ഐ പ്രതിഷേധം
അങ്കമാലി : അങ്കമാലിയിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിട്ടും തുറന്ന് പ്രവർത്തിച്ചുകൊണ്ടിരുന്ന ഹോട്ടലുകൾക്ക് മുൻപിൽ ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ സമരം.
ഹോട്ടലുകൾ അടപ്പിക്കുകയും ചെയ്തു. ആലിബാബയും നാൽപത്തിയൊന്ന് ഡിഷസും, സൂര്യാ ടവർ, ബദരിയ്യ എന്നീ ഹോട്ടലുകൾക്ക് മുന്നിലാണ് പ്രതിഷേധിച്ചത്. പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, അനില ഡേവിഡ്, രാഹുൽ രാമചന്ദ്രൻ, ജിതിൻ തോമസ് എന്നിവർ സംസാരിച്ചു.
പ്രതിഷേധം ശക്തമായിട്ടും പിടിക്കപ്പെട്ട ഹോട്ടലുകൾ പിന്നെയും പതിവുപോലെ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
Leave A Comment