കെ.പി.എം. എസ് അവിട്ടാഘോഷം കുടുംബ സംഗമങ്ങൾ ആരംഭിച്ചു
കേരള പുലയർ മഹാസഭ കൊടുങ്ങല്ലൂര് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 9ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന അവിട്ടാഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങൾ ആരംഭിച്ചു.മണലിക്കാട് ശാഖ കുടുംബ സംഗമം സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉൽഘാടനം ചെയ്തു. ശാഖ ഖജാൻജി സുജിതാ ജയദേവൻ അദ്ധ്യക്ഷത വഹിച്ചു . യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ, വൈ.പ്രസിഡണ്ട് കെ.കെ. ഉണ്ണികൃഷ്ണൻ, ഖജാൻജി സി എ .സത്യൻ, യൂണിയൻ കമ്മിറ്റിയംഗം ടി.എം. മനോജ്, ഷാജു വാര്യേത്ത് , ഹിമ ശിവൻ എന്നിവർ സംസാരിച്ചു.
പൂപ്പത്തി ശാഖ കുടുംബ സംഗമം സെക്രട്ടറിയേറ്റ് അംഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കൃശാന്ത് സി .കെ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ, സി എ സത്യൻ, ടി .എം മനോജ്, ഉണ്ണികൃഷ്ണൻ എം.വി , ഷാജു വാരിയത്ത്, എം .സിരാജീവ് , ശോഭാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
പൊയ്യ തിരുത്തുമുറി ശാഖ കുടുംബ സംഗമത്തില്‍ ശാഖാ വൈസ് പ്രസിഡന്റ് അനൂപ് പതാക ഉയർത്തി. ശാഖ പ്രസിഡന്റ് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ, സി എ .സത്യൻ, ടി.എം മനോജ് , സേതു , അഖിൽ അരിക്കാട്ട് ,തുടങ്ങിയവർ സംസാരിച്ചു
കെ.പി.എം.എസ്. മടത്തുംപ്പടി ശാഖ കുടുംബ സംഗമം സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ഗിരീഷ് പടിയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ, വൈസ് പ്രസിഡണ്ട് കെ.കെ. ഉണ്ണികൃഷ്ണൻ, സി.എ. സത്യൻ, ടി.എം.മനോജ് എന്നിവർ സംസാരിച്ചു. മോഹിനി രമേഷ് നന്ദി പറഞ്ഞു.
പൊയ്യ അണ്ടി കമ്പനി ശാഖ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ ഉദ്ഘാടനം നിർവഹിച്ചു.
സി എ സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജു വാരിയത്ത്, ലെജ്നു എന്നിവർ സംസാരിച്ചു
Leave A Comment