പ്രാദേശികം

പേ വിഷബാധയേറ്റ വയോധികൻ മരിച്ചു

പെരിഞ്ഞനം: പേ വിഷബാധയേറ്റ വയോധികൻ മരിച്ചു. പെരിഞ്ഞനം കോവിലകം  സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

മൂന്ന് മാസം മുൻപാണ് ഇദ്ദേഹത്തിന് വളർത്തു  നായയുടെ കടിയേറ്റത്, കടിച്ച നായ പിന്നീട് ചാവുകയും ചെയ്തു. ഏതാനും ദിവസം മുൻപ് അസ്വസ്ഥത തോന്നിയ  തിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  

കഴിഞ്ഞ ദിവസം  ഉച്ചയോടെ ഇയാൾ മരിച്ചതായി വാർത്ത പരന്നിരുന്നു, സംസ്കാര ചടങ്ങുകൾ ക്കായുള്ള  ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോൾ ആണ് വിവരം തെറ്റാണെന്ന് മെഡിക്കൽ കോളജ് തിരുത്തിയത്. വ്യാഴാഴ്ച  വൈകീട്ടോടെ   മരിച്ചതായി സ്ഥിരീകരിച്ചു.

Leave A Comment