മാള കെ കരുണാകരന്‍ സ്മാരക സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു
മാള: മാള ഗ്രാമ പഞ്ചായത്തിലെ കെ കരുണാകരന്‍ സ്മാരക സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു. സംരക്ഷിത സ്മാരക പദ്ധതിയുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് നീക്കം ചെയ്തതെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
കെ കരുണാകരന്‍ സ്മാരക സ്പോര്‍ട്സ് അക്കാദമിയും ഇന്‍ഡോര്‍ സ്റ്റേഡിയവും യഹൂദ സെമിത്തേരിയുടെ ഭൂമിയാണെന്ന ആക്ഷേപമാണ് സ്റ്റേഡിയത്തിനു വിനയായത്. 2017ല്‍ സെമിത്തേരി സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണയിലാണ് . ടി. എന്‍ പ്രതാപന്‍ എംഎല്‍എ ആയിരുന്ന കാലത്താണ് മാളയുടെ കായിക രംഗത്തെ ആളുകളുടെ ആവശ്യപ്രകാരം സ്റ്റേഡിയം ആരംഭിച്ചത് . നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ പൈതൃക സംരക്ഷണ സമിതിയടക്കമുള്ളവര്‍ നിര്‍മ്മാണത്തിനെതിരെ രംഗത്ത് വരികയും കോടതിയെ സമീപിച്ച് പദ്ധതിക്കെതിരെ കക്ഷി ചേരുകയും ചെയ്തു. ഇസ്രായേലി സര്‍ക്കാരും അംബാസഡറും സ്റ്റേഡിയം നിര്‍മ്മാണത്തി നെതിരെ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.
കഴിഞ്ഞ രണ്ടു ഘട്ടമായി മാള ഗ്രാമ പഞ്ചായത്ത് ഭരണം കയ്യാളുന്ന ഇടതു മുന്നണി സ്റ്റേഡിയത്തിന് അനുകൂലമായി യാതൊരു നിലപാടും സ്വീകരിച്ചിട്ടുമില്ല. എന്ന് മാത്രമല്ല ഇരു വഞ്ചിയിലും കാലിട്ട് കായിക പ്രേമികളോടും പുരാതന സ്മാരകങ്ങളോടും ഒരേപോലെ അനുഭാവമുണ്ടെന്ന് പ്രകടിപ്പിക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ യുവജന കായിക വകുപ്പിന്‍റെ നിര്‍ദേശ പ്രകാരമാണ് കൊടതി ഉത്തരവ് വരും മുമ്പ് ബോര്‍ഡ് നീക്കം ചെയ്തത്.
ആഗസ്റ്റ് 27ന് മുമ്പ് അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്ത് കോടതിയെ ബോധ്യപ്പെടുത്തണമെന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ ബോര്‍ഡ് നീക്കം ചെയ്തതെന്നും പുതിയ സ്റ്റേഡിയം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും സിപിഎം വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Leave A Comment