അന്നമനടയില്‍ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു
അന്നമനട: അന്നമനട ഗ്രാമ പഞ്ചായത്തിലെ പട്ടിക ജാതിയിൽപ്പെട്ട . ഡിഗ്രി / പ്രഫഷണൽ ഡിഗ്രി മുതൽ ഉയര്‍ന്ന രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിദ്യാർത്ഥികൾക്കാണ് 6 ലക്ഷം രൂപ പദ്ധതി ചെലവിൽ ലാപ്പ്ടോപ്പുകള്‍ വിതരണം ചെയ്തത്.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി കെ സതീശന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് വിതരാണോദ്ഘാടനം നിർവ്വഹിച്ചു. സിന്ധു ജയൻ, കെ കെ രവി നമ്പൂതിരി, ടി വി സുരേഷ് കുമാർ, ജോബി ശിവൻ, ഷീജ നസീർ. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രീതി എന്നിവർ സന്നിഹിതരായിരുന്നു.
Leave A Comment