പ്രാദേശികം

പെട്ടിഓട്ടോറിക്ഷ ഇടിച്ച് പശുക്കിടാവ് ചത്തു, ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂരിലെ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ പെട്ടി ഓട്ടോറിക്ഷയിടിച്ച് പശുക്കിടാവ് ചത്തു.ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു.എറണാകുളം വെണ്ണല പുഴക്കരത്തൊടി വീട്ടിൽ രാജു (45) വിനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.
കോട്ടപ്പുറം ഭാഗത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
പശുവിനൊപ്പം കൊണ്ടു പോകുകയായിരുന്ന പശുക്കിടാവ് ഓടി പെട്ടി ഓട്ടോറിക്ഷയിൽ ചെന്നിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് പെട്ടി ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.

Leave A Comment