പ്രാദേശികം

പരിയാരത്ത് പട്ടാപ്പകല്‍ ബേക്കറി അടിച്ചു തകർത്തു

ചാലക്കുടി: പരിയാരം ആനമല സൊസൈറ്റി സെൻ്ററിലുള്ള ഓറഞ്ച് ബേക്കറി പട്ടാപ്പകൽ അടിച്ചു തകർത്തു. പരിയാരം സ്വദേശി ഷിജു കരിപ്പായിയുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. ഉടമയായ ഷിജുവും സമീപവാസിയായ ബന്ധുവും തമ്മിലുള്ള സമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. 

'ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായി പറയുന്നു. ബേക്കറിയിലെ മുഴുവൻ ഗ്ലാസ് അലമാരകളും, മുൻ വശത്തെ വലിയ ഗ്ലാസ് ഡോറുകളും തല്ലി പൊളിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടുകൂടി ആയിരുന്നു ആക്രമണം. 

 ചാലക്കുടി എസ്.ഐ ഷബീബി ൻ്റെ നേതൃത്വത്തിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു.ഈസ്റ്റർ ' ദിനത്തിൻ്റെ തലേനാൾ ബേക്കറിക്കു നേരെ നടന്ന ആക്രമണം പ്രദേശത്ത് ഭീതി വിതച്ചു.

Leave A Comment