മോട്ടോർ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
അഴീക്കോട്: പുത്തൻപള്ളി ജംഗ്ഷനിൽ മോട്ടോർ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ബൈക്ക് യാത്രക്കാരനായ
അഴീക്കോട് ഞാവേലിപ്പറമ്പിൽ ഷഫീക്കിൻ്റെ മകൻ ഷബാക്കാണ് മരിച്ചത്. ഷബാക്കിൻ്റെ സുഹൃത്ത് വലിയപറമ്പിൽ റിസ്വാനെ സാരമായ പരിക്കുകളോടെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു അപകടം.
അപകടം നടന്നയുടനെ ഹോട്ട് റോഡ് ആംബുലൻസ് പ്രവർത്തകർ ഷബാക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment