പ്രാദേശികം

അതിരപ്പിള്ളിയിൽ പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയെയും മരിച്ച നിലയിൽ കണ്ടെത്തി

ചാലക്കുടി: അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കുന്നതിനിടെ  കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെടുത്തു.  അഴീക്കോട്  തെങ്ങാകൂട്ടിൽ  ഇർഫാൻ അലി (15) യുടെ മൃതദേഹം ആണ് ഇന്ന് കണ്ടെടുത്തത്. ഇര്‍ഫാന്‍റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത്‌  അഴീക്കോട് കല്ലുങ്കൽ ഷക്കീറിന്റെ മകൻ ആദിൽഷ (14) യുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. 

ഇന്നലെ വൈകിട്ട് 5 മണിയോടെ അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ഫയര്‍ ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ്   കാണാതായ  ഇർഫാൻ അലിയുടെ മൃതദേഹം ചിക്ലായി പുഴക്ക്‌ സമീപം പാറക്കൂട്ടത്തിനിടയില്‍ നിന്നും കണ്ടെത്തിയത്.

Leave A Comment