പ്രാദേശികം

അഴീക്കോട് മദ്രസ അദ്ധ്യാപകനെ വീടുകയറി ആക്രമിച്ചു

കൊടുങ്ങല്ലൂർ: അഴീക്കോട് മദ്രസ അദ്ധ്യാപകനെ വീടുകയറി ആക്രമിച്ചു. സാഹിബിൻ്റെ പള്ളി മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രധാന അദ്ധ്യാപകനും, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമായ പേബസാർ അഞ്ചുതെക്കൽ അബ്ദുൾ കരിം മൗലവി (52)യെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ തന്നെ ആക്രമിക്കുകയും, ഗർഭിണിയായ മകളെ കൈയ്യേറ്റം  ചെയ്തതായി അബ്ദുൾ കരിം മൗലവി പറഞ്ഞു.

Leave A Comment