പൊയ്യ സർവീസ് സഹകരണ ബാങ്കിൻറെ മൂന്നാമത് ബ്രാഞ്ച് ഉദ്ഘാടനം നാളെ
മാള: പൊയ്യ സർവീസ് സഹകരണ ബാങ്കിൻറെ മൂന്നാമത് ബ്രാഞ്ച് മടത്തുംപടി ചക്കാട്ടിക്കുന്ന് സെൻററിൽ നാളെ ഉദ്ഘാടനം ചെയ്യപ്പെടും. അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും.ആദ്യ നിക്ഷേപ സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് നിർവഹിക്കും. ആദ്യ വായ്പ വിതരണം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസനും ആദ്യ സേവിങ്സ് നിക്ഷേപ സ്വീകരണം പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ഡെയ്സി തോമസും നിർവഹിക്കുന്നു. ജോ: രജിസ്ട്രാർ ശ്രീ എം ശബരിദാസൻ മുഖ്യാതിഥിയായി പങ്കെടുക്കും.
Leave A Comment