കെ.എൻ.ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
കൊടുങ്ങല്ലൂർ ∙പ്രമുഖ ശ്രീനാരായണ ഗുരുദേവ പ്രചാരകനും ദീർഘകാലം എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗവും എസ്എൻ ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ കൗൺസലിറും ആയിരുന്ന കാഴത്ത് വീട്ടിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖകൾക്ക് ചികിത്സയിലായിരുന്നു.രാവിലെ എട്ടരയോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശിവഗിരിയിലേക്കുള്ള തീർഥാടനം ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹം മികച്ച പ്രഭാഷകൻ കൂടിയായിരുന്നു. കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻ കൗൺസിൽ അംഗമായും യോഗം ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എസ്ആർപി നിയോജകമണ്ഡലം സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം രാവിലെ 10-ന് കൊടുങ്ങല്ലൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ.
Leave A Comment