പ്രാദേശികം

അഴീക്കോട് കടലിൽ അനധികൃതമായി കരവലി നടത്തിയ മത്സ്യബന്ധന ബോട്ട് പിടികൂടി

കൊടുങ്ങല്ലൂര്‍: അഴീക്കോട് കടലിൽ അനധികൃതമായി
കരവലി നടത്തിയ മത്സ്യബന്ധന ബോട്ട് പിടികൂടി, അഴിമുഖത്തിന്  വടക്ക് വശം തീരക്കടലിൽ  അനധികൃതമായി  മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് വല വലിക്കുകയും  ചെയ്ത പള്ളിപ്പുറം സ്വദേശി ബിനുവിൻ്റെ സെൻ്റ് ജോർജ് എന്ന ബോട്ടാണ് പിടിയിലായത്.

ഫിഷറീസ് സ്റ്റേഷൻ, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ ബ്ലൂസീ ഫോഴ്സ് ആണ്
അനധികൃത മത്സ്യബന്ധനം പിടികൂടിയത്. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ പരാതിയെ തുടർന്ന് അഴീക്കോട് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സുലേഖയെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ  സുലേഖ, എ.എഫ്.ഇ.ഒ. സാജൻ. അഴീക്കോട് തീരദേശ പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ ഷോബി വർഗ്ഗീസ്, അജയ്, മറൈൻ എൻഫോഴ്മെൻറ് ഓഫീസർ  പ്രശാന്ത് കമാർ , കോസ്റ്റൽ പോലീസ് ഇൻറർസ്പെറ്റർ സ്രാങ്ക് ഹാരീസ്, ക്രൂസ്സ് വിപിൻ ,സുജിത്ത് ,ശ്രീകാന്ത് ,അജ്മൽ എന്നിവർ ബ്ലൂസീ ഫോഴ്സിൽ ഉണ്ടായിരുന്നു.

Leave A Comment