പ്രാദേശികം

കൊടകരയിൽ ബസ്സിന്‌ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്

കൊടകര: കൊടകര പോലീസ് സ്റ്റേഷന് സമീപം ബസ്സിനു പുറകില്‍ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്. ചെന്ദ്രപ്പിന്നി കാട്ടാമ്പിള്ളി വീട്ടില്‍ 28 വയസ്സുള്ള അമര്‍ മണിക്കാണ് പരിക്കേറ്റത് .

വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. ചാലക്കുടിയില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് പുറകില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ  അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചു.

കൊടകര പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave A Comment