മാള മെറ്റ്സ് കോളേജിന്റെ അഭിമാനമായി പി.പി. കൃഷ്ണപ്രിയ
മാള: എഴുതിയ അഖിലേന്ത്യാ മത്സരപരീക്ഷകളിൽ എല്ലാം മികച്ച രീതിയിൽ വിജയം കൈവരിച്ച് തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബിടെക് - ബയോടെക്നോളജി അവസാന വർഷ വിദ്യാർത്ഥിനി പി.പി. കൃഷ്ണപ്രിയ. അഖിലേന്ത്യ തലത്തിലുള്ള മത്സരപരീക്ഷകളായ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഓഫ് ബയോടെക്നോളജി (ഗാറ്റ് - ബി) യിൽ 66-ാം റാങ്ക് (സ്കോർ 94.5), ജാം -2023 ൽ 890 ആം റാങ്ക്, ഗേറ്റ് -2023 ൽ 1583 ആം റാങ്ക് തുടങ്ങിയവയാണ് നേട്ടങ്ങൾ. ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദത്തിന് യോഗ്യത നേടിയിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.
കണ്ണൂർ, തലശ്ശേരി, കാവുമ്പാഗം "ശ്രീ ശിവ" ത്തിൽ മുരളീധരൻ പി പി യുടെയും മിനി സി.യുടെയും മകളാണ് കൃഷ്ണപ്രിയ. മികച്ച വിജയങ്ങൾ കൈവരിച്ച കൃഷ്ണപ്രിയയെ മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ ഷാജു ആൻറണി, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ ടി.ജി. നാരായണൻ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംങ്ങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള, വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി.എസ്., ബയോ ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് തുടങ്ങിയവർ അഭിനന്ദിച്ചു.
Leave A Comment