പ്രാദേശികം

കുടിശ്ശിക അടച്ചില്ല, പൊലീസ് സ്റ്റേഷനിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി

കുട്ടനാട്: വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് എടത്വ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ ജല അതോറിറ്റി അധികൃതർ വിച്ഛേദിച്ചു. വനിത പോലീസ് ഉൾപ്പടെ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave A Comment