കൊടുങ്ങല്ലൂരിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടി രണ്ടുപേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടി കോടാലി സ്വദേശികളായ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. കോടാലി കൊരേച്ചാൽ സ്വദേശി കരുവാൻ പൂന്നിലാർക്കാവ് വീട്ടിൽ 63 വയസുള്ള സത്യൻ, മകൾ 23 വയസുള്ള ജ്യോതിക എന്നിവർക്കാണ് പരിക്കേറ്റത്.കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച രാവിലെ നാരായണമംഗലത്ത് വച്ചാണ് അപകടം. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചേർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ സത്യനെ പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തെരുവുനായ ചത്തു.
Leave A Comment