കാറ്റിലും മഴയിലും വീടുകൾ തകർന്നു
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂരിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു. കുറ്റിക്കാട്ടിൽ സുഷമയുടെയും സമീപവാസിയായ കുറ്റിക്കാട്ടിൽ പ്രസന്നയുടെയും വീടുകളാണ് തകർന്നത്. ഇന്നലെ രാവിലെ 8.15ഓടെയാണ് ശക്തമായ കാറ്റുണ്ടായത്. ഈ സമയം വീട്ടിലുണ്ടായിരുന്ന സുഷമ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മക്കൾ രണ്ട് പേരും പുറത്തായിരുന്നു. വീട് പൂർണമായും തകർന്നു. സമീപവാസിയായ കുറ്റിക്കാട്ടിൽ പ്രസന്നയുടെ വീടും ഭാഗികമായി തകർന്നു.
ഇരുവർക്കും കടുങ്ങല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതിന് നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ സീനിയോരിറ്റി ലിസ്റ്റിൽ വളരെ താഴെയാണ്. അതിൽ ഇരുവർക്കും വേണ്ടി സ്പെഷൽ ഉത്തരവിറക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് അറിയിച്ചു. ആലങ്ങാട് വില്ലേജ് ഓഫീസർ കെ.കെ. രാജൻ ഇരുവീടുകളും സന്ദർശിച്ച് നഷ്ടം വിലയിരുത്തി. പറവൂർ താലൂക്ക് തഹസിൽദാർക്ക് റിപ്പോർട്ട് കൈമാറും.
Leave A Comment