പൊതുവിതരണ കേന്ദ്രങ്ങളിൽ പച്ചരിയിൽ പുഴുവും പുഴുക്കട്ടയും
വൈപ്പിൻ: പൊതുവിതരണ കേന്ദ്രങ്ങളിൽ വിതരണത്തിനെത്തുന്ന പച്ചരി ഉപയോഗ്യമല്ലാത്തതെന്ന് ആക്ഷേപം. പല ചാക്കുകളിലും നിറയെ പുഴുവും പുഴുക്കട്ടയും നിറഞ്ഞ അരിയാണ് എത്തിയിരിക്കുന്നത്. ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ പറവൂർ വാണിയക്കാട് ഗോഡൗണിൽനിന്നു പറവൂർ, വൈപ്പിൻ മേഖലയിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ വിതരണത്തിനെത്തുന്ന പച്ചരിക്കെതിരെയാണ് ആക്ഷേപം.
ഗോഡൗണിൽനിന്നു വാതിൽപ്പടി വിതരണത്തിലൂടെ പൊതുവിതരണ കേന്ദ്രത്തിലെത്തിക്കുന്ന ഈ അരി കാർഡ് ഉടമകൾ പലരും വാങ്ങുന്നില്ലെന്നാണ് പൊതുവിതരണ കേന്ദ്രം ലൈസൻസികൾ പറയുന്നത്. ഇതുമൂലം ഭൂരിഭാഗം ലൈസൻസികളും ലോഡ് തിരിച്ചയച്ചു. എന്നാൽ വീണ്ടും പലയിടങ്ങളിലും മോശമായ ഈ അരിതന്നെ അധികൃതർ കയറ്റിവിടുകയാണെന്നാണ് പൊതുവിതരണ കേന്ദ്രം ലൈസൻസികൾ പരാതിപ്പെടുന്നത്.
Leave A Comment