കടൽമാക്രികൾ മത്സ്യബന്ധന വലകൾ നശിപ്പിച്ചു
വൈപ്പിൻ: കൊച്ചി തീരക്കടലിൽ കടൽമാക്രികൾ (ബഫർ ഫിഷ്) പരമ്പരാഗത വള്ളക്കാർക്ക് ഭീഷണിയാകുന്നു. മത്സ്യക്കൂട്ടം കണ്ട് വലവിരിക്കുമ്പോൾ വലയിൽ കുടുങ്ങുന്ന കടൽമാക്രികൾ ഇവയുടെ മൂർച്ചയേറിയ പല്ല് ഉപയോഗിച്ച് വല കടിച്ചു കീറുക പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കാളമുക്ക് ഗോശ്രീപുരം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ നിരവധി വള്ളങ്ങളുടെ വലകൾ കടൽമാക്രിക്കൂട്ടങ്ങൾ നശിപ്പിച്ചു. തീരക്കടലിൽ അയലക്കൂട്ടം കണ്ട് വല വിരിച്ചതായിരുന്നു ഇവർ. ലക്ഷങ്ങൾ വില വരുന്ന ഈ വലകൾ അറ്റകുറ്റപ്പണികൾ ചെയ്തെടുക്കാൻ ഇനി പതിനായിരങ്ങൾ ചെലവാക്കേണ്ടിവരുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
Leave A Comment