ആന്ധ്രയിൽ കരാർ ജോലിക്ക് പോയി; മേത്തല സ്വദേശിയെ തടവിലിട്ട് മർദ്ദിച്ചതായി പരാതി
കൊടുങ്ങല്ലൂർ: ആന്ധ്രയിൽ കരാർ ജോലിക്ക് പോയകൊടുങ്ങല്ലൂർ സ്വദേശിയെ തടവിൽ വെച്ച് മർദ്ദിച്ചതായി പരാതി.
മേത്തല ഈശ്വരമംഗലത്ത് രമേശ് (52) ആണ് ആന്ധ്ര നെല്ലൂരിന് സമീപം മുത്തുക്കൂറിൽ ക്രൂര മർദ്ദനത്തിനിരയായത്.
മുത്തുക്കൂറിലെ കമ്പനിയിൽ സെൻട്രൽ എ.സി ഘടിപ്പിക്കാനായി കരാറെടുത്ത തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ച് കരാർ തുക പൂർണ്ണമായി നൽകാതെ തിരിച്ചയക്കുകയും ചെയ്തതായി രമേശ് പറഞ്ഞു.
ആവശ്യത്തിന് ഭക്ഷണം പോലും തനിക്ക് നൽകിയില്ലെന്നും, താൻ പണം മുഴുവനായും കൈപ്പറ്റിയതായി എഴുതി വാങ്ങിയതായും രമേശ് പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ രമേശിനെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രയിൽ പ്രവേശിപ്പിച്ചു.
Leave A Comment