ഭക്ഷ്യ വകുപ്പ് പരിശോധന: അഞ്ച് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി
ആലുവ: ഓണവിപണി ലക്ഷ്യമിട്ട് അവശ്യ സാധനങ്ങളുടെ കരിംചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയാനും വിലക്കയറ്റം, ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പന എന്നിവ കണ്ടെത്താനുമായി ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ആലുവ താലൂക്കിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
പരിശോധന നടത്തിയ ഒൻപത് വിപണി കേന്ദ്രങ്ങളിൽ ക്രമക്കേട് കണ്ടെത്തി. അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ലീഗൽ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിവിധ സ്ഥലങ്ങളിലെ പച്ചക്കറി, പലവ്യജ്ഞനം, മത്സ്യം, മാംസം ബേക്കറി മുതലായവ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
Leave A Comment