അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ എക്സൈസ് പരിശോധന
ആലങ്ങാട്: അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ വരാപ്പുഴ എക്സൈസ് സംഘം പരിശോധന നടത്തി. അഞ്ച് കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പരിശോധനയുടെ അടിസ്ഥാനത്തിൽ 16 കേസുകൾ റജിസ്റ്റർ ചെയ്യുകയും 3200 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു.
പാനായിക്കുളം, ആലങ്ങാട്, ചിറയം, കടുങ്ങല്ലൂർ, ഏലൂർ, ബിനാനിപുരം തുടങ്ങിയ ഭാഗങ്ങളിലാണു വരാപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. വലിയൊരു ശതമാനം അതിഥിത്തൊഴിലാളികളും പാൻമസാല ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ എം.പി.പ്രമോദ് നേതൃത്വം നൽകി. ഓണം സ്പെഷൽ പരിശോധനയോടനുബന്ധിച്ച് മദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. ഫോൺ: 9400069570.
Leave A Comment