പ്രാദേശികം

മാണിയംകാവ്- കോണത്തുകുന്ന് റോഡ് പുനരുദ്ധാരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി

മാള: മാണിയംകാവ്- കോണത്തുകുന്ന് പൊതുമരാമത്തു വകുപ്പിന്‍റെ കീഴിലുള്ള റോഡ് ബിഎം ആന്‍ഡ്‌ ബിസി രീതിയിൽ പുനരുദ്ധാരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി അഡ്വ വി.ആര്‍ സുനില്‍കുമാര്‍ എം എല്‍എ അറിയിച്ചു . 4 .5 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.  


കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ പുത്തൻചിറ പഞ്ചായത്തിനെയും വെള്ളാങ്ങല്ലുർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 4 .2 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന റോഡ് പൂർണ്ണമായും ബിഎംആന്‍ഡ്‌ബിസി ചെയ്യും. കൂടാതെ 800 മീറ്റർ കാന നിർമ്മാണവും 70 മീറ്റർ സൈഡ് കെട്ടും 1200 മീറ്റർ ഐറിഷ് കാനയും ഒരു കൽവെർട്ടറും ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്താനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. .  

എത്രയും വേഗത്തിൽ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും നടത്തി അടുത്ത വേനലില്‍ പ്രവർത്തി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അഡ്വ.വി .ആർ .സുനിൽകുമാർ എം.എല്‍.എ അറിയിച്ചു.

Leave A Comment